കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹം ജലാശയത്തിൽ

News Desk
1 Min Read

അടിമാലി: പണിക്കൻകുടി സ്കൂളിലെ രണ്ടു വിദ്യാർഥികളുടെ മൃതദേഹം ജലാശയത്തിൽ കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് പാറയ്ക്കൽ ബ്രിജേഷിന്റെ മകൻ അരുൺ (14) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സഹപാഠിയായ, മരക്കാനം മണലേൽ രതീഷിന്റെ മകൻ അർജുന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കുന്നതിന് ക്ലാസിലെ 8 കുട്ടികൾ അടങ്ങുന്ന സംഘം ഇന്നലെ രാവിലെ അർജുന്റെ വീട്ടിൽ എത്തിയിരുന്നു. ചടങ്ങിനു ശേഷം ക്രിസ്റ്റോയും അരുണും ഒഴികെയുള്ള കുട്ടികൾ തിരികെ പോയി. 

വൈകിട്ടോടെ കുട്ടികൾ വീടുകളിൽ എത്താതെ വന്നതോടെ കുടുംബക്കാരും നാട്ടുകാരും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ബാഗ് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശത്തിന് അരികിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് രാജാക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസേനയും വെള്ളത്തൂവൽ പൊലീസും നാട്ടുകാരും ചേർന്ന് ജലാശയത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!