ദുബായ്: സൗദിയുടെ തുറമുഖങ്ങളും വൈദ്യുതിനിലയങ്ങളും ആക്രമിക്കുമെന്നു ഹുതികൾ ഭീഷണി മുഴക്കി. യെമനിലെ സാദ, മോഖ വൈദ്യുതിപ്ലാന്റുകൾ ആക്രമിച്ചതിനു സൗദിക്കു തിരിച്ചടി നൽകുമെന്നാണ് പ്രഖ്യാപനം.
സൗദിയുടെ വ്യാോമപാത സുരക്ഷിതമല്ലെന്നും വിമാനക്കമ്പനികൾ സൗദിയുടെ ആകാശം ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും മണിക്കൂറുകളിൽ അതിരൂക്ഷ വ്യോമാക്രമണം നടത്തുമെന്നു ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു.
ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമാം സർവീസുകൾ 30 വരെയും ജിദ്ദ സർവീസുകൾ 24 വരെയും റദ്ദാക്കി. ഇൻഡിഗോയുടെ എല്ലാ സർവീസുകളും 30 വരെ റദ്ദാക്കിയിട്ടുണ്ട്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
