തെഹ്റാന്/റിയാദ്/വാഷിങ്ടണ്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ശത്രുതാപരമായ നടപടിയുണ്ടായാല്‍, ശത്രു എവിടെയാണോ അവിടെവെച്ച് തന്നെ ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ നേരിടേണ്ടി വരുമെന്ന് ഐ ആര് ജി സി (IRGC) ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ അലി ബെലാലി.
തലസ്ഥാനമായ റിയാദിലെ ബിസിനസ് മേഖലയിലുള്ള ഒരു കെട്ടിടത്തിന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച് ഒരു ദിവസത്തിന് ശേഷം, റിയാദിലേക്കും രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും വന്ന ഹൂതികളുടെ നിരവധി മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി സഊദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.
അതിനിടെ, ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്കക്ക് ഏകദേശം 48 ബില്യണ്‍ ഡോളര്‍ ചെലവ് വന്നിട്ടും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ പരിമിതപ്പെടുത്താനുള്ള നീക്കത്തെ സെനറ്റിലെ റിപബ്ലിക്കന്മാര് തള്ളി. ജനുവരിയില്‍ കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ ഏറ്റെടുക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് നടപടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
