റിയാദിനെ ലക്ഷ്യമിട്ട മിസൈൽ ആക്രമണശ്രമത്തിന് ഉപയോഗിച്ച ബാലിസ്റ്റിക് മിസൈൽ വിക്ഷേപണകേന്ദ്രം യമനിലെ ദമാർ ഗവർണറേറ്റിൽ തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യം അറിയിച്ചു.
ഹൂത്തി വിഭാഗം വ്യാഴാഴ്ച റിയാദിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണശ്രമത്തിൽ ഈ കേന്ദ്രം ഉപയോഗിച്ചതായാണ് സഖ്യത്തിന്റെ വക്താവ് അറിയിച്ചത്.
സൗദി അറേബ്യയുടെ തെക്കൻ മേഖലയിലേക്കും റിയാദിലേക്കുമായി ഹൂത്തികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്തതായി സൗദി സഖ്യം പ്രസ്താവനയിൽ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
