റിയാദ് : മക്കയിലെ ക്ലോക്ക് ടവർ മ്യൂസിയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ മ്യൂസിയം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. 426.9 മീറ്റർ ഉയരമാണ് മക്ക ക്ലോക്ക് ടവർ മ്യുസിയത്തിന്. ടവറിന്റെ ഔട്ട്ഡോർ നിരീക്ഷണ ഡെക്ക് 560.9 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മ്യൂസിയം എന്ന മറ്റൊരു റെക്കോർഡും നേടി. ക്ലോക്ക് ടവർ സൗകര്യങ്ങൾക്കുള്ളിലെ സെന്റർ ഫോർ കോസ്മോളജി, ക്രസന്റ് ഒബ്സർവേഷൻ, മക്ക ക്ലോക്ക് എന്നിവയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് രണ്ട് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങൾക്കും വേണ്ടിയുള്ള റോയൽ കമ്മീഷൻ അതോറിറ്റി അറിയിച്ചു.
- `MALAYALAM PRESS ONLINE` ന്റെ ഗൾഫ് ന്യൂസ് അപ്ഡേറ്റ്സ് ചാനലിൽ ജോയിൻ ചെയ്യൂ… MALAYALM PRESS GULF NEWS WHATSAPP CHANEL
- ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം…… MALAYALAM PRESS WHATSAPP NEWS GROUP
മക്ക ക്ലോക്ക് ടവർ കേന്ദ്രത്തിന്റെ വാസ്തുവിദ്യാപരവും ശാസ്ത്രീയവുമായ മികവിനെ എടുത്തുകാണിക്കുന്നതാണ് ഈ ഗിന്നസ് നേട്ടം. സന്ദർശകർക്ക് ജ്യോതിശാസ്ത്രത്തിന്റെയും പ്രപഞ്ചശാസ്ത്രത്തിന്റെയും പര്യവേക്ഷണവും ഏറ്റവും ഉയരങ്ങളിൽ നിന്നുള്ള വിശുദ്ധ ഹറാമിന്റെയും മക്കയുടെയും കാഴ്ചകളും സംയോജിപ്പിക്കുന്ന വിദ്യാഭ്യാസപരവും വിനോദസഞ്ചാരപരവുമായ പ്രത്യേക അനുഭവമാണ് ഇവിടെ ലഭിക്കുന്നത്. മക്ക ക്ലോക്ക് ടവർ ടെറസിൽ നിന്നുകൊണ്ട് നേരിട്ട് കഅ്ബയെ കാണാമെന്നത്അത്യന്തം അപൂർവമായ ഒരു ആത്മീയ അനുഭവമാണ്.
ഹറമിന്റെ തെക്കൻ മൈതാനത്തിന്റെ വാതിലിനോട് നേരെ ആണ് പ്രവേശന കവാടം. അബ്റാജ് അൽ ബൈത് സമുച്ചയത്തിന്റെ പ്രധാന പ്രവേശന കവാടം വഴി അകത്ത് കടന്ന്, മ്യൂസിയത്തിനായി നിശ്ചയിച്ചിരിക്കുന്ന ലിഫ്റ്റുകളിലാണ് മുകളിയ്ക്ക് പ്രവേശനം. ഏഴു ടവറുകൾ അടങ്ങിയ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലാണ് ഏറ്റവും ഉയരമുള്ള ക്ലോക്ക് ടവർ നിലകൊള്ളുന്നത്. ഏഴ് ടവറുകളിലായി 3000 മുറികളും സ്യൂട്ടുകളുമുണ്ട്. ഭൂരിഭാഗം മുറികളിൽനിന്നും വിശുദ്ധ ഹറം വീക്ഷിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
മക്ക നഗരത്തിന്റെ എല്ലാ ഭാഗത്തുമുള്ളവർക്ക് വ്യക്തമായി സമയം കാണാനാവുമെന്നതാണ് ഈ ക്ലോക്കിന്റെ പ്രത്യേകത. പകൽ 12 കിലോമീറ്റർ ദൂരെനിന്നും രാത്രിയിൽ അത്യാധുനിക പ്രകാശ സംവിധാനങ്ങൾ ഉള്ളതിനാൽ 17 കിലോമീറ്റർ ദൂരെനിന്നും ക്ലോക്കിലെ സമയം കാണാമെന്നതും ഇവിടുത്തെ ക്ളോക്കിന്റെ പ്രത്യേകതയാണ്.
- `MALAYALAM PRESS ONLINE` ന്റെ ഗൾഫ് ന്യൂസ് അപ്ഡേറ്റ്സ് ചാനലിൽ ജോയിൻ ചെയ്യൂ… MALAYALM PRESS GULF NEWS WHATSAPP CHANEL
- ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം…… MALAYALAM PRESS WHATSAPP NEWS GROUP
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
