ന്യൂഡൽഹി: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തർക്കങ്ങളുണ്ടായതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തങ്ങളുടെ മന്ത്രിസഭാ യോഗമെന്നത് പിണറായിയുടെ മന്ത്രിസഭ പോലെ അല്ലെന്നും എല്ലാവരും പരസ്പരം അഭിപ്രായങ്ങൾ പറയുന്നതും തർക്കിക്കുന്നതും സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഇന്ന് മന്ത്രിസഭയിൽ ഒരുപാട് തർക്കങ്ങളുണ്ടായി ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ല. രണ്ടര മണിക്കൂറായിരുന്നു യോഗം. പിണറായി വിജയൻ പോക്കറ്റിൽനിന്ന് ഒരു കടലാസെടുത്താൽ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ മന്ത്രിസഭയല്ല ഇത്. ഒരു മണിക്കൂർ ചർച്ച ചെയ്തത് ഉന്നത വിദ്യാഭ്യാസ ബില്ലിനെ കുറിച്ചാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. ചിലർ തമ്മിൽ തർക്കിച്ചു. അവസാനം ഒരു തീരുമാനമെടുത്ത് അവസാനിപ്പിക്കാൻ എന്നോട് പറഞ്ഞു. എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും തീരുമാനിച്ചു. എൽപിഎസ്ടി സമരത്തെ കുറിച്ചും ചർച്ച ചെയ്തു. അതിൽ തർക്കമില്ല. നിർദേശങ്ങളാണ് ഉയർന്നത്’ മുഖ്യമന്ത്രി പറഞ്ഞു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
