മലപ്പുറം: കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കത്തുകൊടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് പി.വി. അൻവർ. ബേപ്പൂരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ യുഡിഎഫിന്റെ തീരുമാനമുണ്ടാകണമെന്ന ഉപാധിവെച്ചാണ് മത്സരിക്കാനിറങ്ങിയത്. ഇക്കാര്യത്തിൽ തനിക്ക് വ്യക്തമായ ഉറപ്പു ലഭിച്ചിരുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
