കോഴിക്കോട്: വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. കേരളത്തില്‍ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദിയാണ് ഷാജന്‍ സ്‌കറിയ എന്നായിരുന്നു അന്‍വറിന്റെ വിമര്‍ശനം. ഷാജന്‍ സ്‌കറിയയോടുള്ള നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടറിനോട് അദ്ദേഹം പറഞ്ഞു.മാപ്പുകൾ കാണുക
പി വി അന്‍വര്‍
‘ഷാജന്‍ സ്‌കറിയ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തീയ നാമധാരിയായ വര്‍ഗീയവാദിയാണ്. ഈ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അദ്ദേഹം മൊസാദിന്റെ സഹായം ലഭിക്കുന്ന ഏജന്റാണ്. ഇന്ത്യയിലെ ക്രൈസ്തവ നാമമുള്ള ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എന്ന് പറയേണ്ടി വരും. അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുക എന്നതാണ്. അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും.
ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തില്‍ കടന്നുകയറി ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് അവന്‍ ചെയ്യുന്നത്. ഇതൊക്കെ നമ്മള്‍ മുന്‍പും കണ്ടിട്ടുള്ളതാണ്. അത്തരത്തില്‍ പേടിക്കുന്ന വ്യക്തികള്‍ ഷാജനെ ബഹുമാനിക്കാനും ആദരിക്കാനും പോകുന്നുണ്ടാകും. എന്നെ സംബന്ധിച്ച് ആ വിഷയത്തില്‍ സ്വീകരിച്ച നിലപാട് അന്നും ഇന്നും മാറ്റമില്ല,’ പി വി അന്‍വര്‍ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
