6 മാസം; മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ അനുവദിച്ചത് 5.63 കോടി

News Desk
1 Min Read

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി 6 മാസം പൂര്‍ത്തിയാക്കുമ്പോഴേക്ക് മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ഇതുവരെ അനുവദിച്ചത് 5.63 കോടി രൂപയെന്ന് വിവരാവകാശരേഖ. ഗവ. സേവനങ്ങൾ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എസി മാറ്റിസ്ഥാപിക്കുന്നതിന് 4.36 ലക്ഷം രൂപയും വൈദ്യുതീകരണത്തിന് 3.50 ലക്ഷം രൂപയുമാണ് അനുവദിച്ചത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയായ ‘പമ്പ’യില്‍ വൈദ്യുതീകരണത്തിനും ശീതീകരണത്തിനും വേണ്ടി 11 ലക്ഷത്തിലേറെ ചെലവഴിച്ചു. 31.43 ലക്ഷം രൂപയുടെ നവീകരണത്തിനാണ് അനുമതി നല്‍കിയത്.

അനൂപ് ജേക്കബ് താമസിക്കുന്ന ‘മന്‍മോഹന്‍ ബംഗ്ലാവി’ന് 81.06 ലക്ഷം, എം ലിജു താമസിക്കുന്ന ‘അജന്ത ബംഗ്ലാവി’ന് 58.47 ലക്ഷം, എന്‍ ഷംസുദ്ദീന്‍ താമസിക്കുന്ന ‘നെസ്റ്റ് ബംഗ്ലാവി’ന് 40.66 ലക്ഷം, പി കെ ബഷീറിന്റെ വസതിയായ ‘ഉഷസി’ന് 40.03 ലക്ഷം, കെ എം ഷാജിയുടെ ‘പൗര്‍ണമി’ക്ക് 40.81 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ച തുക.

അന്തിമ ബില്ലുകള്‍ ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ച തുകയുടെ കൃത്യമായ വിവരം ലഭ്യമാകുവെന്നും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!