അമേരിക്കൻ മണ്ണിൽ ഇറാൻ ആക്രമണത്തിന് ലക്ഷ്യമിടുന്നു; യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

News Desk
1 Min Read

വാഷിങ്ടൻ: ഇറാൻ–യുഎസ് സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ അതീവഗുരുതര സുരക്ഷാ ഭീഷണി അമേരിക്ക നേരിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.

അമേരിക്കൻ മണ്ണിൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നു എന്നാണ് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ് തലസ്ഥാനം അടക്കമുള്ള സ്ഥലങ്ങളെയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.

ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ അമേരിക്കൻ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ നിരീക്ഷിക്കുന്നതായും എന്നാൽ ഇന്റലിജൻസ് റിപ്പോർട്ടിൽ പറയപ്പെടുന്ന ഇറാന്റെ തയാറെടുപ്പുകൾ ആസന്നമായ ആക്രമണത്തെ സൂചിപ്പിക്കുന്നില്ലെന്നും സിഎൻഎൻ റിപ്പോർട്ടിലുണ്ട്. “സാധ്യതയുള്ള എല്ലാ ഭീഷണികളും യുഎസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഇപ്പോൾ ഭീഷണികളൊന്നുമില്ലെന്ന്” വൈറ്റ് ഹൗസ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം പശ്ചിമേഷ്യയ്ക്ക് പുറത്ത് അമേരിക്കയെ ലക്ഷ്യംവയ്ക്കാൻ ഇറാൻ ശ്രമിക്കുന്നത് ഗൗരവത്തോടെയാണ് യുഎസ് കാണുന്നത്.

യുദ്ധം ഉടൻ അവസാനിക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നിലച്ചിരിക്കുകയാണ്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷവും ട്രംപ് ഭരണകൂടം ഇറാന്റെ ദ്വീപുകളിൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഹോർമുസിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടും ഇറാൻ തിരിച്ചടി തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!