അലി മൗലവി നാട്ടുകല്‍ അനുസ്മരണം സംഘടിച്ചു

മുഹമ്മദ്‌ കല്ലിങ്ങൽ
2 Min Read

ജിദ്ദ: രണ്ട് പതിറ്റാണ്ടിലേറെ കാലം ജിദ്ദയിലെ പ്രവാസി സമൂഹത്തിന് വഴികാട്ടിയായും സമസ്ത ഇസ്ലാമിക് സെന്റർ  സാരഥിയുമായി മഹത്തായ സേവനം ചെയ്ത സി.എം അലി മൗലവി നാട്ടുകല്ലിനെ ജിദ്ദ എസ് ഐ സി യുടെയും ജിദ്ദ കെഎംസിസി.യുടെയും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് അനുസ്മരിച്ചു. ഷറഫിയ്യ ക്വാളിറ്റി റെസ്റ്റോറന്റ് ഹാളില്‍ നടന്ന പരിപാടി ജിദ്ദ കെ എം സി സി ആക്ടിങ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ യാഥാര്‍ത്ഥ പണ്ഡിതന്‍ ആയിരുന്നു അലി മൗലവി എന്ന് അദ്ദേഹം പറഞ്ഞു. വിവിധ മത സംഘടനകളെ ഐക്യത്തിന്റെ പാതയില്‍ അദ്ദേഹം നയിച്ചു. മത സംഘടന രംഗത്ത് സജീവമായി നില്‍ക്കുമ്പോഴും കെ എം സി സി യുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങില്‍ എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ എസ് ഐ സി യുടെ വിദ്യാഭ്യാസ, വ്യക്തിത്വ വികസന പദ്ധതികള്‍ക്ക് വളരെ ശാസ്ത്രീയമായി നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു അലി മൗലവി എന്ന് അദ്ദേഹം പറഞ്ഞു. മികച്ച മോട്ടിവേഷന്‍ സ്പീക്കര്‍ ആയിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം വഴി
എസ് ഐ സി യുടെ സന്ദേശം യുവ ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. അതോടൊപ്പം വിവിധ സംഘടനകള്‍ക്കിടയില്‍ എസ് ഐ സി യുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംഘടനയെ കൂടുതല്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചുവെന്നും തങ്ങൾ അനുസ്മരിച്ചു.

ഹനീഫ പാറക്കല്ലിൽ അലി മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസം അവസാനിപ്പിച്ച ശേഷം നാട്ടുകല്ല് ഇമാം നവവി ഇസ്ലാമിക് കോംപ്ലക്സിന്റെ വർക്കിംഗ് സെക്രട്ടറിയായും മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായും നാട്ടിലെ മത, സാമൂഹിക, വിദ്യാഭ്യാസ വിഷയങ്ങളിൽ വലിയ സേവനങ്ങൾ നല്കിയ വ്യക്തിത്വമായിരുന്നു അലി മൗലവി എന്ന് അദ്ദേഹം പറഞ്ഞു. അലി മൗലവി കാണിച്ചുതന്ന പാത മാതൃകാപരമാണെന്നും മൗലവിയുടെ വിയോഗം നാട്ടുകാർക്കും പ്രവാസികൾക്കും തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, അബൂബക്കര്‍ ദാരിമി ആലമ്പാടി, നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി തുടങ്ങിയവരും അലി മൗലവിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു സംസാരിച്ചു.

ജിദ്ദയില്‍ പ്രവാസിയായിരുന്ന അലി മൗലവി
കൊറോണ കാലത്താണ് നാട്ടിലേക്ക് മടങ്ങിയത്. വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

കെ.പി അബ്ദുറഹ്മാൻ ഹാജി കൊണ്ടോട്ടി, നൗഷാദ് റീഗൽ, അലി പാങ്, മുസ്‌തഫ കോഴിശ്ശേരി, ജംഷാദ്, ലത്തീഫ് വെന്നിയൂർ, അൻവർ ഹുദവി വേങ്ങര, സുഹൈൽ ഹുദവി കുളപ്പറമ്പ്, അബ്ദുല്‍ ജബ്ബാര്‍ ഹുദവി ചെമ്മാട്, അൻവർ ഫൈസി കരിമ്പുഴ, ടി. അബുബക്കർ ഹാജി കണ്ണൂർ, ഹംസ ഹാജി കോഡൂർ, നൗഷാദ് ആലപ്പുഴ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!