കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരില്‍ വയനാട് സ്വദേശിയില്‍നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് മേപ്പയൂര്‍ ആവള, മണമ്മല്‍ വീട്ടില്‍ ലത്തീഫിനെ (45) യാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.
2025 നവംബര്‍ 12-നാണ് തട്ടിപ്പിന് തുടക്കമായത്. ‘സഫ്‌ന’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ഒരു കുട്ടിയുടെ ചികിത്സാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട വയനാട് പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയിരുന്നു. വിദേശത്ത് സിവില്‍ എഞ്ചിനീയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ‘സഫ്‌ന’, നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് സഫ്‌ന എന്ന വ്യാജ പേരിലും, ഇവരുടെ സുഹൃത്തെന്ന വ്യാജേന ലത്തീഫ് എന്ന സ്വന്തം പേരിലും വ്യത്യസ്ത നമ്പറുകളില്‍നിന്നും പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു.
സഫ്‌ന എന്ന സ്ത്രീ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി, ഇവരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിള്‍ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു. വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരന്‍ പണം തിരികെ ചോദിച്ചതോടെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
