സഊദി ഡസ്ക് : സഊദിയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. അൽ ഖുർമയിലെ കൌണ്ടർ നാർക്കോട്ടിക്സ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മൻസൂർ ബിൻ മുഹമ്മദ് അൽ മുഹഖ്നി അൽ ഒതൈബിയാണ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടത്. ഇന്നലെ ശനിയാഴ്ച മയക്കുമരുന്ന് വ്യാപാരികൾക്കെതിരായ റെയ്ഡിൽ തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെയാണ് മരണം.
കർത്തവ്യം നിർവഹിക്കുന്നതിനിടെ മരണപ്പെട്ട കുടുംബത്തിനും ബന്ധുക്കൾക്കും ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസിൻറെ അനുശോചനം കൌണ്ടർ നാർക്കോട്ടിക്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ഖർണി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
