മദീന ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിൽ വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യത

News Desk
0 Min Read

മദീന: മദീന ഉൾപ്പെടെയുള്ള സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.

നവംബർ 10 ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മദീന പ്രവിശ്യയിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചില സമയങ്ങളിൽ ‘റെഡ് അലർട്ട്’ ഉൾപ്പെടെയുള്ള ശക്തമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കനത്ത മഴയോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, കാഴ്ചപരിധി പൂർണ്ണമായി കുറയുന്ന സാഹചര്യം എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!