ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകർന്നു; യുവതിയ്ക്ക് ദാരുണാന്ത്യം

News Desk
1 Min Read

സാവോ ലൂയിസ്: ഹോട്ടലിലെ ഏഴാം നിലയിലുള്ള ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് വീണ് യുവതി മരിച്ചു. റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ്(26) ആണ് മരിച്ചത്. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. യുവതി ജനലിൽ ചാരിനിൽക്കുമ്പോൾ ഫ്രെയിം ഇളകി താഴേക്ക് പതിക്കുകയായിരുന്നു. ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്കാണ് റെനാറ്റ വീണത്. 

അപകടം നടക്കുമ്പോൾ യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ യുവതിയും കാമുകനും ഹോട്ടലിന്റെ വരാന്തയിലൂടെ നടന്നു വരുന്നത് കാണാം. ഇതിനിടയിൽ യുവതി ഇടനാഴിയിലെ ജനൽപ്പടിയിൽ ഇരുന്നു. ഈ സമയത്ത് ജനലിന്റെ അലുമിനിയം ഫ്രെയിം ഇളകി യുവതി താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനു പിന്നാലെ വിട്ടയച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നും നടന്നത് അപകടമാണെന്നും പൊലീസ് അറിയിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!