തെഹ്റാന്: ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ വീണ്ടും ഇറാനെതിരെ ഭീഷണിയുമായി ട്രംപ്. ഇറാന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി നശിപ്പിക്കേണ്ടി വന്നേക്കാം എന്നാണ് ട്രംപിന്റ ഭീഷണി.
പുനര്‍ നിര്‍മിക്കാന്‍ 25 വര്‍ഷം വേണ്ടി വരുമെന്നും സൈനിക നടപടി ഉണ്ടോ എന്ന് ഉടന്‍ തന്നെ അറിയാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഭീഷണി മുഴക്കി. അതേസമയം അമേരിക്കക്ക് മുന്നില്‍ ആണവ വിഷയത്തില്‍ ഇറാന് പുതിയ നിര്‍ദേശം വെച്ചതായാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്.മാപ്പുകൾ കാണുക
തങ്ങളുടെ ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ കാത്തിരിക്കുമെന്ന ഇറാന്റെ നിര്‍ദ്ദേശം അമേരിക്ക പരിശോധിച്ചുവരികയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഏഴ് മാസത്തെ യുദ്ധത്തിന് പിന്നാലെ ഇറാനില്‍ തങ്ങള്‍ നിയന്ത്രിക്കാന്‍ ആഗ്രഹിച്ചതെല്ലാം ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു. അനുമതിയില്ലാതെ ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തെഹ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇറാനെതിരെ വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കയെ സഹായിക്കുന്ന ഏതൊരു രാജ്യത്തെയും തങ്ങളുടെ ലക്ഷ്യമായി കണക്കാക്കുമെന്ന് ഐആര്‍ജിസിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ നാവിക മൈനുകളില്‍ തട്ടി രണ്ട് എണ്ണ ടാങ്കറുകള്‍ കൂടി തീപിടിച്ചതായി ഇറാന് നാവികസേന അറിയിച്ചിരുന്നു. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അനുവദനീയമല്ലാത്ത പാതകള്‍ ഉപയോഗിച്ച അഞ്ച് കപ്പലുകള്‍ക്ക് തീപിടിച്ചതായാണ് വിവരം.മാപ്പുകൾ കാണുക
അതേസമയം ഇടക്കാല തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ രാജി വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരിക്കുകയാണ്. ഇംപീച്ച്മെന്റ് നടപടികള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തും സ്ഥാനമൊഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പീറ്റ് ഹെഗ്സേത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചെന്ന് പ്രശംസിച്ച് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അതിനിടെ രാജി വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്രംപിന്റെ കാലാവധി അവസാനിക്കുന്നത് വരെ അദ്ദേഹത്തോടൊപ്പം തന്നെ തുടരാനാണ് തന്റെ പദ്ധതിയെന്ന് മാര്‍ക്കോ റൂബിയോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
