ലോകരാജ്യങ്ങളിൽ സഊദി അറേബ്യയുടേത് തുല്യതയില്ലാത്ത സഹായഹസ്തം; 175 രാജ്യങ്ങളിലായി നൽകിയത് 145 ബില്യൺ ഡോളറിലധികം സഹായം

malayalampress
1 Min Read

റിയാദ്: ലോകമെമ്പാടുമുള്ള 175 രാജ്യങ്ങളിലേക്ക് സഊദി അറേബ്യ 145 ബില്യൺ ഡോളറിലധികം മാനുഷിക സഹായം നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ എസ് എ റിലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅ അറിയിച്ചു. ബെൽജിയത്തിലെ ബ്രസ്സൽസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 113 രാജ്യങ്ങളിലായി 8.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള 4,000-ത്തിലധികം പദ്ധതികൾ കെ എസ് എ റിലീഫ് നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയും സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായ വിതരണം ഉറപ്പാക്കുക, സമൂഹങ്ങൾക്ക് അധിക ഭാരമുണ്ടാക്കാതെ പ്രാദേശിക നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക, വർധിച്ചുവരുന്ന സാമ്പത്തിക വിടവുകൾ നികത്തുന്നതിനായി നൂതനമായ ധനസമാഹരണ മാർഗങ്ങൾ കണ്ടെത്തുക എന്നിങ്ങനെ മൂന്ന് നിർദേശങ്ങളും ബ്രസ്സൽസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സഊദി അറേബ്യ മുന്നോട്ടുവെച്ചു.

കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ, സഊദി ഫണ്ട് ഫോർ ഡെവലപ്മെന്റ് തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങളിലൂടെയാണ് ഈ സഹായങ്ങൾ പ്രധാനമായും ഏകോപിപ്പിക്കുന്നത്. സംഘർഷ ബാധിത പ്രദേശങ്ങളിലും ദാരിദ്ര്യം അനുഭവപ്പെടുന്ന രാജ്യങ്ങളിലും ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും എത്തിച്ചു നൽകുന്ന ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളവും ശുചീകരണവും, താമസ സൗകര്യങ്ങളും ദുരിതാശ്വാസ സാമഗ്രികളും എന്നിങ്ങനെയുള്ള സഹായങ്ങളാണ് സഊദി അറേബ്യ നൽകി വരുന്നത്.

യെമൻ, സിറിയ, ഫലസ്തീൻ, സുഡാൻ തുടങ്ങിയ മധ്യേഷ്യയിലെയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്കുന്നവർക്കും അഭയാർത്ഥികൾക്കും ഏറ്റവും കൂടുതൽ മാനുഷിക സഹായം എത്തിച്ച രാജ്യങ്ങളിൽ ഒന്നാണ് സഊദി അറേബ്യ. പാകിസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ വെള്ളപ്പൊക്കം, ഭൂകമ്പം പ്രകൃതിദുരന്ത ബാധിതർക്കും അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് (റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകൾ ഉൾപ്പെടെ), മാലദ്വീപ്, ഇന്തോനേഷ്യ തുടങ്ങി വിവിധ ഏഷ്യൻ രാജ്യങ്ങളിലും സഊദി അറേബ്യയുടെ ജീവകാരുണ്യവും വികസനപരവുമായ സഹായങ്ങൾ എത്തിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!