അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ, കൊലപാതക സമയത്ത് ഉമർ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

News Desk
1 Min Read

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 കാരൻ അഭിരാമിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്‍റെ കാമുകി ഐശ്വര്യയും അറസ്റ്റിൽ. ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്.

ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിരാമിന്‍റെ കൊലയിൽ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങൾ. പതിനേഴുകാരനായ പ്രതിയും പ്രതിയുടെ കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറുമാണ് ഇതിനകം റിമാൻഡിൽ. ഉമറിന്‍റെ കാമുകി ഐശ്വര്യയും പ്രതിപ്പട്ടികയിലേക്ക് എത്തി. കൊലക്ക് കൂട്ടുനിന്ന ഉമറായിരുന്നു മാസ്റ്റർ ബ്രെയിൻ. കൊലപാതകം നടത്തിയ പാങ്ങപ്പാറയിലെ തൻെറ സാനിധ്യം പുറത്തുവരാതിരിക്കാനാണ് ഉമറും ഐശ്വര്യവു ചേർന്ന് പദ്ധതി തയ്യാറാക്കിയത്.

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോള്‍ വീട്ടിലായിരുന്നുവെന്ന പൊലിസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉമർ ഫോണ്‍ വീട്ടിൽ വച്ചാണ് പോയത്. വെറുതെ വെച്ച് പോയതല്ല. ഐശ്വര്യയെ വിളിച്ച് കണക്ട് ചെയ്തിട്ടു. ആ സമയം ഐശ്വര്യ കോൾ കട്ടാക്കിയില്ല.

ഫോൺ ഒരുവശത്ത് കോളിൽ ഹോൾഡ് ചെയ്തിരിക്കുമ്പോൾ ഉമറും പതിനേഴുകാരനും പോയി അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തി. സിസിടിവി ക്യാമറയുടെ മുന്നിലൊന്നും പെടാതെയായിരുന്നു ഉമറിന്‍റെ സഞ്ചാരം. കൊലചെയ്ത കാര്യം ഐശ്വര്യയെ അറിയിച്ചു. അത് പതിനേഴ് കാരനാണ് ചെയ്തതെന്ന് വരുത്താൻ ഇരുവരും ചാറ്റ് ചെയ്ത് തെളിവുണ്ടാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!