സഊദിയിൽ കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, 4 പേർ അറസ്റ്റിൽ 

malayalampress
1 Min Read

ദുബൈ: സഊദിയിലെ ഈസ്റ്റേൺ പ്രവിശ്യയിൽ നടന്ന കത്തി ആക്രമണത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നാല് പ്രതികളെ അധികൃതർ അറസ്റ്റ് ചെയ്തു. കക്ഷികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തർക്കത്തെ തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് രണ്ട് പേരെ ആക്രമിച്ചെന്നാരോപിച്ചാണ് നാല് പ്രതികളെയും സഊദി പബ്ലിക് സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തുടർനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!