കൊല്ലം: ഇരവിപുരം ഭരണിക്കാവിൽ യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സായ (26) ആണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. “ഭർത്താവിനോട് സ്നേഹം.
എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണം” എന്നാണ് ആത്മഹത്യകുറിപ്പിലുള്ളത്. മരണത്തിൽ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
