ലാഭത്തില്‍ വരുമ്പോള്‍ പരിഗണിക്കാം; കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൂട്ടില്ലെന്ന് ഗതാഗത മന്ത്രി

News Desk
1 Min Read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൂട്ടില്ലെന്നെന്ന് സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ പെന്‍ഷന്‍ കൂട്ടാനാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് നീക്കം.

പെന്‍ഷന്‍ കൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാരിന് വാശിയില്ലെന്നും സാമ്പത്തികപ്രശ്‌നമാണ് പ്രതിസന്ധിയെന്നും ഗതാഗതമന്ത്രി സി.പി ജോണ്‍ പറഞ്ഞു. പെന്‍ഷന്‍ കൂട്ടി നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇത് തള്ളിക്കൊണ്ട്, ഉത്തരവായാണ് പെന്‍ഷന്‍ കൂട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നു പോകുന്നത്. കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് വരുമ്പോള്‍ പെന്‍ഷന്‍ തുക കൂട്ടി നല്‍കുന്ന തീരുമാനത്തിലേക്ക് എത്തുമെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി പെന്‍ഷന്‍ തുകയില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നതാണ് പെന്‍ഷനായവര്‍ ചൂണ്ടിക്കാണിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്നോടിയായി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതുകൂടിയാണ് പാലിക്കപ്പെടാതെ പോകുന്നത്.

. .

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!