തൃശൂർ: വരന്തരപ്പിള്ളി വേലൂപ്പാടത്ത് സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുണി(43)ന് എയർഗണ്ണിൽ നിന്നും വെടിയേറ്റത്.
ഇയാളുടെ സുഹൃത്ത് വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വേലുപ്പാടത്തെ പ്രിയൻ്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
ഒന്നിച്ച് മദ്യപിക്കുന്നതിനിടെ അരുൺ പ്രിയൻ്റെ ബൈക്ക് ഓടിക്കാൻ ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. ബൈക്ക് നൽകാൻ പ്രിയൻ വിസമ്മതിച്ചതോടെ അരുൺ വീട്ടിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് പ്രിയനെ തലയ്ക്കടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ പ്രിയൻ വീടിനകത്തുനിന്ന് എയർഗൺ എടുത്ത് അരുണിനെ വെടിവെക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
