ഫ്ലൈനാസ് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

News Desk
1 Min Read

ജിദ്ദ: ഫ്ലൈനാസ് ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ദമ്മാമിൽനിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, ലഖ്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ നടത്തുന്നത്. കൂടാതെ റിയാദിൽനിന്ന് കോഴിക്കോട്, ഡൽഹി, ഹൈദരാബാദ് സെക്ടറുകളിലേക്കും തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഫ്ലൈനാസ് വിമാനങ്ങളുണ്ടാകും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റാണ് യാത്രക്കാർക്കായി ഈ വിവരങ്ങൾ പങ്കുവെച്ചത്.

അതേസമയം, സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഇന്ത്യൻ വിമാന കമ്പനികൾ വീണ്ടും നീട്ടി. ഇൻഡിഗോ ഒക്ടോബർ 31 വരെ നിർത്തിവെച്ചിരുന്ന സർവീസുകൾ ഇപ്പോൾ നവംബർ 14 വരെയാണ് നീട്ടിയത്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമ്മാം റൂട്ടുകൾ നവംബർ ഏഴ് വരെയും ജിദ്ദ റൂട്ട് ഒക്ടോബർ 31 വരെയും റദ്ദാക്കിയിട്ടുണ്ട്. ആകാശ എയർ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ളത് നവംബർ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!