നീന്തല്‍ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; അക്വാട്ടിക് ചാംപ്യൻഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് അറസ്റ്റിൽ

News Desk
1 Min Read

തിരുവനന്തപുരം: വര്‍ക്കലയിലെ സ്‌കൂളില്‍ നീന്തല്‍ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിശീലകനായ തിരുവല്ലം സ്വദേശി ശരത് ചന്ദ്രന്‍ (46) അറസ്റ്റില്‍. തൃശൂരിലെ സ്വകാര്യ നീന്തല്‍ പരിശീലന അക്കാദമിയില്‍ നിന്നാണ് അയിരൂര്‍ പൊലീസ് ശരത്തിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരിയില്‍ വര്‍ക്കലയിലെ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ പരിശീലകനായിരിക്കെ പരിശീലനത്തിന് എത്തിയ 14 വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ശരത് ചന്ദ്രനെ സ്‌കൂളില്‍നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാല്‍ സംഭവത്തിനു ശേഷം മാനസിക സംഘര്‍ഷം നേരിട്ട കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സലിങ് നടത്തി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്നുള്ള പരാതി അയിരൂര്‍ സ്റ്റേഷനില്‍ ലഭിച്ചതോടെ നടന്ന അന്വേഷണത്തിലാണ് പ്രതി തൃശൂരില്‍ ഉണ്ടെന്ന് കണ്ടെത്തി പിടികൂടിയത്. സീനിയര്‍ നാഷണല്‍ അക്വാട്ടിക് ചാംപ്യന്‍ഷില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് പിടിയിലായ ശരത് ചന്ദ്രന്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!