അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം; അരയിലെ തോട്ട പൊട്ടി മകന്‍ മരിച്ചു

News Desk
1 Min Read

തൃശൂര്‍: ചാലക്കുടിയില്‍ അച്ഛനും മകനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അരയിലിരുന്ന തോട്ട പൊട്ടി 58കാരനായ മകന്‍ മരിച്ചു. മേലൂര്‍ അടിച്ചിലി സ്വദേശി രാമകൃഷ്ണന്റെ മകന്‍ നന്ദനനാണ് മരിച്ചത്. വാക്കത്തികൊണ്ട് വെട്ടേറ്റ രാമകൃഷ്ണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അയല്‍വാസിക്കും പരിക്കേറ്റു.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പില്‍ കൃഷിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന രാമകൃഷ്ണനും മകന്‍ നന്ദനനും തമ്മില്‍ ആദ്യം വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ നന്ദനന്‍ വാക്കത്തികൊണ്ട് രാമകൃഷ്ണനെ വെട്ടി.

ശബ്ദം കേട്ട് അയല്‍വാസി ഓടിയെത്തുമ്പോഴേക്കും നന്ദനന്റെ അരയിലിരുന്ന തോട്ട പൊട്ടുകയായിരുന്നു. സ്‌ഫോടനത്തില്‍ അയല്‍വാസിക്കും പരിക്കേറ്റു.

അച്ഛനും മകനും തമ്മില്‍ ഏറെക്കാലമായി തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി. വെട്ടേറ്റ രാമകൃഷ്ണന്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!