നദിയുടെ അടിത്തട്ടില്‍ ഇരുമ്പ് ചങ്ങലയ്ക്ക് ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം; വിവാഹിതരായത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്

malayalampress
1 Min Read

മുംബൈ: മഹാരാഷ്ട്രയില്‍ നദിയുടെ അടിത്തട്ടില്‍ നിന്നും നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ശ്യാം ഹരി പാട്ടീല്‍, സ്വപ്ന പാട്ടീല്‍ എന്നിവരാണെന്ന് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. നദിയുടെ അടിത്തട്ടില്‍ ഇരുമ്പ് ചങ്ങല കൊണ്ട് കാലുകള്‍ ബന്ധിച്ച നിലയിലാണ് നവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ധൂലെ ജില്ലയിലെ സാവല്‍ഡെയില്‍ താപി നദിയുടെ അടിത്തട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നും മരണകാരണവും വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ജല്‍ഗാവ് ജില്ലയിലെ അമല്‍നര്‍ താലൂക്കില്‍ നിന്നുള്ളവരാണ് ഇവര്‍. പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധ വശങ്ങള്‍ പരിശോധിച്ച് ഊര്‍ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
<