ലഖ്നൗ: വീടിന് സമീപം ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത 70 കാരിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള മോഹൻലാൽഗഞ്ച് മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ രാജേഷ് എന്ന ഗുഡ്ഡു (30), ഹരിറാം റാവത്ത് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് കൊലപാതക വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ട വയോധികയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. വീടിനു സമീപം മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ വയോധിക ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതികൾ ഇവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടയിൽ ഇരുമ്പ് കട്ടിലിന്റെ കാലിൽ ഇടറി വീണ് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
കൃത്യത്തിനുശേഷം കൊലപാതകം മറച്ചുവെക്കുന്നതിനായി പ്രതികൾ മൃതദേഹം വീടിന് പിന്നിലെ ഇരുണ്ട ഭാഗത്തേക്ക് മാറ്റിയിടുകയായിരുന്നു. മോഹൻലാൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
