ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് ദിന പദ്ധതി നിരസിച്ച് ട്രംപ്; വീണ്ടും ബോംബാക്രമണം ഉണ്ടാകുമെന്ന് ഭീഷണി

News Desk
1 Min Read

വാഷിങ്ടൺ : ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിന കർമപദ്ധതി നിരസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും ബോംബാക്രമണം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ വെച്ചാണ് യുഎസിന് മുന്നിൽ പുതിയ നിർദേശങ്ങൾ വെക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി അറിയിച്ചത്.

തങ്ങൾ മുന്നോട്ടുവെയ്ക്കുന്ന വ്യവസ്ഥകൾ അം​ഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് തുറന്ന് സമുദ്രപാത പുനസ്ഥാപിക്കാൻ കഴിയും. യുഎസിന്റെ തീരുമാനമാണ് ഇനി അറിയേണ്ടത്. ഭീഷണിപ്പെടുത്തലുകളോ ബലപ്രയോ​ഗങ്ങളോ ഇറാൻ അം​ഗീകരിക്കില്ല. ഒരു കരാറിലെത്താനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുഎസിന് ആഗ്രഹമുണ്ടെങ്കിൽ ഇതാണ് അവസരം, അബ്ബാസ് അരാ​ഗ്ചി പറഞ്ഞു.

ഇറാന്റെ നിർദേശം പൂർണമായും ട്രംപ് തള്ളിയെന്നാണ് റിപ്പോർട്ടുകൾ. . സമുദ്ര​ഗതാ​ഗതത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുക, ശത്രുതാപരമായ നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎസിന് മുന്നിൽ വെച്ച നിർദേശങ്ങളിൽ പ്രധാനമായും പറയുന്നത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!