ചെന്നൈ (തമിഴ്നാട്): സഊദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ തമിഴ് തൊഴിലാളിയെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത്. ഇത് സംബന്ധിച്ച് ബുധനാഴ്ച ചെന്നൈയിലെ നാങ്കമ്പാക്കത്തുള്ള ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് ഹിന്ദു മുന്നണിയെന്ന് ANI റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഇടപെടലും സംഘടന ആവശ്യപ്പെട്ടു.
ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലെ കൽമുനൈയിലെ നർപിട്ടിമുനൈയിൽ നിന്നുള്ള ശിവരസ അനോജൻ എന്ന ശിവരാജൻ എന്ന തൊഴിലാളിയാണ് വധശിക്ഷ വിധിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായും ANI റിപ്പോർട്ടിൽ പറയുന്നു. ജയിൽ ശിക്ഷയും പിഴയും വിധിച്ച കിഴ്കോടതി വിധിക്കെതിരെ സഊദി പ്രോസിക്യൂഷൻ അപ്പീൽ നൽകിയതിനെത്തുടർന്ന് മേൽകോടതിയാണ് വധശിക്ഷ വിധിച്ചത്. ഇസ്ലാമിനെയും വാചകൻ മുഹമ്മദ് നബിയെയും അവഹേളിക്കുന്നതായി കരുതുന്ന ഫേസ്ബുക്ക് കമന്റിന്റെ പേരിൽ സഊദി അറേബ്യയിൽ വധശിക്ഷ നേരിടുന്നതെന്ന് ANI റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 15 ന് കിഴക്കൻ സഊദിയിലെ അൽ അഹ്സ ക്രിമിനൽ കോടതി ശിവരാജൻ അനോജന് അഞ്ച് വർഷം തടവും മൂന്ന് ദശലക്ഷം സഊദി റിയാൽ പിഴയും വിധിച്ചിരുന്നു. സഊദി അറേബ്യയുടെ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 6-ന്റെ ആദ്യ ഖണ്ഡിക പ്രകാരമാണ് ശിക്ഷ നൽകിയത്, എന്നാൽ, പ്രോസിക്യുഷൻ അപ്പീലിനെ തുടർന്ന് ഉന്നത കോടതി അഞ്ച് വർഷത്തെ തടവ് മൂന്ന് ദിവസം മുമ്പ് വധശിക്ഷയായി ഉയർത്തുകയായിരുന്നു.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി അംഗങ്ങൾ ങ്കമ്പാക്കത്തെ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിൽ ഹർജി സമർപ്പിച്ചു. പിന്നീട്, മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹിന്ദു മുന്നണി സംസ്ഥാന വക്താവ് എ.ടി എളങ്കോവന്റെ വാക്കുകൾ👇. “ഞങ്ങൾ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ കണ്ട് ഒരു നിവേദനം നൽകാൻ പോകുകയാണ്. ശ്രീലങ്കയിലെ ഒരാളുടെ പോസ്റ്റിന്റെ പേരിൽ തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരനായ അനോജൻ ചോദ്യം ചെയ്യുകയും തുടർന്ന് മറ്റൊരു പോസ്റ്റുമായി രംഗത്തെത്തുകയുമായിരുന്നു. എന്നാൽ, അനോജന്റെ പോസ്റ്റിനെക്കുറിച്ച് ഒരാൾ സഊദി സർക്കാരിനോട് പരാതി നൽകുകയായിരുന്നു. എന്നാൽ, പിന്നീട് അനോജൻ പരസ്യമായി ക്ഷമാപണം നടത്തി. എന്നിരുന്നാലും, അദ്ദേഹത്തിന് 7 കോടി രൂപ പിഴയും തടവും വിധിച്ചു. പിന്നീട്, ഉന്നത കോടതി വധശിക്ഷയും 10 കോടി രൂപ പിഴയും വിധിച്ചു, ശിക്ഷ സ്റ്റേ ചെയ്യണം.” ഹിന്ദു മുന്നണി വക്താവ് പറഞ്ഞു. ശ്രീലങ്കൻ പ്രതിനിധി മാത്രമല്ല, ഇന്ത്യൻ പ്രധാനമന്ത്രിയും ഈ വിഷയം ഏറ്റെടുക്കണമെന്ന് ഹിന്ദു മുന്നണി സംസ്ഥാന വക്താവ് എ.ടി എളങ്കോവൻ കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
