ന്യൂജഴ്‌സി: യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ വച്ച് സഹയാത്രികൻ സ്വയംഭോഗം ചെയ്‌തെന്ന് പരാതിയുമായി 25 വയസ്സുകാരി. ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ നിന്ന് ന്യൂജഴ്‌സിയിലെ നെവാർക്കിലേക്കുള്ള യാത്രയിലാണ് സംഭവമെന്ന് പീഡിയാട്രിക് ക്രൈസിസ് തെറാപ്പിസ്റ്റായ യുവതി പറഞ്ഞു. രാവിലെ ആറു മണിക്കുള്ള വിമാനത്തിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.
തന്റെ സമീപത്തിരുന്നയാൾ തന്നെ തുറിച്ച് നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്യാൻ തുടങ്ങിയത് കണ്ട് യുവതി പരിഭ്രാന്തിയിലായി. ഇതോടെ ഇയാളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് പോയ യുവതി സംഭവം കാബിൻ ക്രൂവിനെ അറിയിച്ചു. അവർ യുവതിയെ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചു. പക്ഷേ ലാൻഡിങ്ങിന് സമയമായപ്പോൾ മറ്റ് സീറ്റുകൾ ഒഴിവില്ലാത്തതിനാൽ സ്വയംഭോഗം ചെയ്‌ത യാത്രക്കാരന്റെ സമീപത്ത് തന്നെ ഇരിക്കാൻ കാബിൻ ക്രൂ നിർബന്ധിച്ചതായും യുവതി ആരോപിക്കുന്നു. പല തവണ എനിക്ക് അയാളുടെ അടുത്ത് ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അവർ അത് ഗൗനിച്ചില്ല. ഇത് വലിയ ഭയത്തിന് കാരണമായിയെന്നും യുവതി വെളിപ്പെടുത്തി.
വിമാനം ലാൻഡ് ചെയ്തപ്പോൾ വിവരം അധികൃതരെ അറിയിക്കുന്നതിലും സ്വയംഭോഗം ചെയ്ത യാത്രക്കാരനെ പിടികൂടുന്നതിലും കാബിൻ ക്രൂ വീഴ്ച വരുത്തിയതായും യുവതി ആരോപിച്ചു. യുവതി പിന്നീട് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, എഫ്ബിഐ, യുണൈറ്റഡ് എയർലൈൻസ് എന്നിവർക്ക് പരാതി നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. ഉപഭോക്താക്കളുടെയും സഹപ്രവർത്തകരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന. ഈ കാര്യങ്ങൾ ഗൗരവമായി കാണുകയും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയും ചെയ്യും. ഉപഭോക്താവുമായി ബന്ധപ്പെടുകയും അവർക്കുണ്ടായ മോശമായ അനുഭവത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തുവെന്ന് യുണൈറ്റഡ് വക്താവ് അറിയിച്ചു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
