17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

News Desk
1 Min Read

ന്യൂഡല്‍ഹി: ഡല്‍ഹി കല്‍ക്കാജി ക്ഷേത്രത്തിന് സമീപം 17കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് അക്രമികളെത്തിയത്. പോലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജമായി പരിചയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും കല്‍ക്കാജിലെ ഒരു ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു പാര്‍ക്കിലേക്ക് പോയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

രാത്രി 8.45ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് പിസിആര്‍ സന്ദേശം ലഭിക്കുന്നത്. അപ്പോള്‍ തന്നെ കല്‍ക്കാജി മന്ദിറിനും ഇസ്‌കോണ്‍ ക്ഷേത്രത്തിനും ഇടയിലുള്ള പാര്‍ക്കിലേക്ക് പോലീസ് സംഘം എത്തി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പാര്‍ക്കിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ഇതിലൊരാളെ പോലീസ് പിടകൂടിയിട്ടുണ്ട്. ഏറ്റുമുട്ടലിനും വെടിവെപ്പിനുമൊടുവില്‍ സാഹസികമായാണ് പ്രതി പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പോക്സോ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!