ഫോണിൽ 12ലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ; ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ്

News Desk
2 Min Read

കൊച്ചി: നടി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി നൽകിയ ഡോക്ടറുടെ ഫോണിലുള്ളത് പന്ത്രണ്ടിലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ. ഇതിൽ ആരെയെങ്കിലും ഇയാൾ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

നടിയും കൂട്ടരും ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് ഇതിലെ വിവരങ്ങൾ പുറത്തുപോകുമോ എന്ന ഭയത്താലാണ് ഡോ. ജോൺസൺ കെ.വർഗീസ് പൊലീസിൽ പരാതിപ്പെടാൻ തയാറായത് എന്നാണ് വിവരം. ഡോക്ടറുടെ അതിക്രമത്തിന് ഇരയായ നടിയുടെ ബന്ധു തന്നെയാണ് പിടിച്ചെടുത്ത ഫോൺ പൊലീസിന് കൈമാറിയത്. അതിനിടെ, ഒളിവിൽ പോയ ഡോ. ജോൺസണെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

ഇൻഫോപാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത നടിയുടെയും കൂട്ടരുടേയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകരുതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സുഹൃത്തുമൊത്ത് ഡോ. ജോൺസൺ പൊന്നുന്നിയിലെ ഫ്ലാറ്റിലെത്തുന്നത്. ജോൺസണെ ഇവിടെയിറക്കിയ ശേഷം സുഹൃത്ത് തിരികെ പോയി. തന്റെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞ് നടി വിളിച്ചതിനെ തുടർന്നാണ് അവിടെ പോയത് എന്നാണ് ജോൺസൺ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

തുടർന്ന് അവിടെയെത്തിയപ്പോൾ ബന്ധുവിന് ലഹരി മരുന്ന് നൽകി ബലാത്സംഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന് തന്നെ മർദിക്കുകയും മൂന്നേ കാൽ ലക്ഷം രൂപയുടെ ഫോൺ അടക്കം പിടിച്ചുപറിച്ചെന്നുമായിരുന്നു ജോൺസൺ കടവന്ത്ര പൊലീസിന് നൽകിയ പരാതി. തുടർന്ന് പൊലീസ് നടിയുടെ ബന്ധുവിനെ ബന്ധപ്പെട്ടപ്പോഴാണ് സംഭവങ്ങളുടെ മറ്റൊരു വശം തെളിഞ്ഞുവന്നത്.

ഒക്ടോബർ ആദ്യമായിരുന്നു നടിയുടെ ബന്ധു പീഡിപ്പിക്കപ്പെട്ടത്. കുടുംബ ഡോക്ടർ കൂടിയായ ഡോ. ജോൺസൺ സൗഹൃദം മുതലെടുത്ത് മദ്യം നൽകി അവശയാക്കി ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന പരാതി. ഡോ. ജോൺസൺ തന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന ഭയവും ഉത്കണ്ഠയും മൂലമാണ് പരാതി നൽകാൻ വൈകിയത് എന്നും ഇവര്‍ പറയുന്നു. ഇതിനിടെ കുടുംബത്തിലെ മറ്റൊരംഗം വഴി നടി ഇക്കാര്യങ്ങളറിഞ്ഞു.

ഇതോടെയാണ് നടി ഇയാളെ ബന്ധപ്പെടുന്നത് എന്നാണ് വിവരം. ഡോക്ടർ തന്റെ ബന്ധുവിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. ഇതിനായി സുഹൃത്തുക്കൾ കൂടിയായ നടനെയും അദ്ദേഹത്തിന്റെ സഹായികളേയും വിളിച്ചുകൂട്ടി. തുടർന്ന് മുറിയിലെത്തിയ ഡോക്ടർക്ക് കാര്യമായ മർദനം ഏൽക്കുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!