ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

News Desk
1 Min Read

കൊച്ചി: നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് കേസ്.

നടിയുടെ അടുത്ത ബന്ധു നൽകിയ പരാതിയിൽ ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയിലാണ് ഡോ. ജോണ്‍സൺ ജോലി ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി. 

പരാതി നൽകിയ യുവതിയുടെ കുടുംബ ഡോക്ടർ കൂടിയാണ് ജോൺസൺ. കഴിഞ്ഞ മാസം ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ വച്ച് മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ ചിത്രങ്ങൾ ഇയാൾ പകര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ െപാലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധു കൂടിയായ നടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചെന്നു കാട്ടിയാണ് ഡോ. ജോൺസൺ കടവന്ത്ര പൊലീസിന് പരാതി നൽ‍കിയത്. മൂന്നേകാൽ ലക്ഷം രൂപ വില വരുന്ന തന്റെ രണ്ടു മൊബൈൽ ഫോണുകളും വാച്ചും ഇയർപോഡും പിടിച്ചുപറിച്ചെന്നും പരാതിയിലുണ്ടായിരുന്നു. ഇതിനു പിന്നാലെ നടി ഉൾപ്പെടെ 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും നടി, നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി.വിഷ്ണു എന്നിവരെ അറസ്റ്റും ചെയ്തിരുന്നു. ഇതിൽ‍ വിഷ്ണു ഒട്ടേറെ കേസുകളിൽ പ്രതിയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!