മാസപ്പടി കേസിലെ അന്വേഷണം; സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

News Desk
0 Min Read

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണത്തിൽ സർക്കാരിന്റെ തീരുമാനം ഇന്ന് ഉണ്ടായേക്കും. മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള ആശയവിനിമയത്തിന് ശേഷമാകും അന്തിമ തീരുമാനം. അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശവും സർക്കാർ പരിഗണിക്കും.

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനാണ് നിലവിൽ കൂടുതൽ സാധ്യത. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ റിപ്പോർട്ടിലെ ശുപാർശ. ഇതുസംബന്ധിച്ച നിയമവശങ്ങൾ കൂടി പരിശോധിച്ച ശേഷമാകും സർക്കാർ തുടർനടപടി തീരുമാനിക്കുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!