സഊദി ദേശീയദിനം: റിയാദ് സ്‌പോർട്‌സ് ബൊളിവാർഡിൽ വിപുലമായ ആഘോഷങ്ങൾ

News Desk
1 Min Read

റിയാദ്: സഊദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ‘സ്‌പോർട്‌സ് ബൊളിവാർഡിൽ’ സെപ്തംബർ 22 മുതൽ 26 വരെ നീളുന്ന വിപുലമായ കലാ, കായിക, വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നു.

രാജ്യത്തോടുള്ള സ്നേഹവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന രീതിയിലാണ് പ്രവിശ്യയിലുടനീളമുള്ള കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബർ 23, 24 തീയതികളിൽ സ്‌പോർട്‌സ് ബൊളിവാർഡിലെ ഹിത്തീൻ ഏരിയയിൽ സാംസ്കാരിക-സംഗീത പരിപാടികൾ അരങ്ങേറും. സൗദിയുടെ പാരമ്പര്യ നൃത്തരൂപമായ ‘സൗദി അർദ’, ‘നജ്ദി സമ്രി’, ഔദ് സംഗീതച്ചാർത്തുകൾ, ഓർക്കസ്ട്ര പ്രകടനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

സെപ്തംബർ 23, 24 തീയതികളിൽ ‘ദി ഗ്രോവിൽ’ കുട്ടികൾക്കായി വിനോദ-വിജ്ഞാന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഫെയ്സ് പെയിന്റിങ്, ബലൂൺ മോഡലിങ്, ഡ്രോയിങ് & കളറിങ് എന്നിവയ്ക്ക് പുറമെ സൗദി പൈതൃകത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രത്യേക ശിൽപശാലകളും നടക്കും. സൗദി സംസ്കാരം അടുത്തറിയാൻ സാധിക്കുന്ന മൺപാത്ര നിർമാണം, പരമ്പരാഗത പാവ നിർമാണം, പ്രശസ്തമായ നജ്ദി ശൈലിയിലുള്ള വാതിൽ കൊത്തുപണികൾ എന്നിവയുടെ വർക്ക്‌ഷോപ്പുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, മുവായ് തായ് മത്സരങ്ങളും കായികപ്രേമികൾക്കായി ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!