കൽപ്പറ്റ: വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് മദ്യംപിടിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽവിട്ടു. ബത്തേരി ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഒരുദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടുകൊണ്ട് ഉത്തരവിട്ടത്. ഞായർ ഉച്ചയ്ക്ക് 12 മണിവരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
നാല് ദിവസത്തെ കസ്റ്റഡിയാണ് എക്സൈസ് ആവശ്യപ്പെട്ടത്. എവിടെനിന്നാണ് മദ്യം എത്തിച്ചതെന്ന് വിശദമായി അന്വേഷിക്കണമെന്ന് എക്സൈസ് കോടതിയിൽ ആവശ്യപ്പെട്ടു. മദ്യം പിടികൂടിയ വീട് തന്റേതല്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ മുട്ടിൽ പഞ്ചായത്ത് രേഖകൾ പ്രകാരം വീട് ആന്റോയുടെതാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
വ്യാഴം പുലർച്ചെ കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽനിന്ന് അറസ്റ്റ് ചെയ്ത ആന്റോയെ പകൽ 11.30ഓടെയാണ് വയനാട്ടിലെത്തിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
