ബെംഗളൂരു: ഫോൺകോൾ എടുക്കാതിരുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു. ബെംഗളൂരു ബിലേകഹള്ളിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി രഞ്ജിത് കുമാർ ഗുപ്തയാണ്(40) ഭാര്യ ഗുഞ്ജാ മടേഷ്യയെ (38) കൊലപ്പെടുത്തിയത്.
തുടർന്ന് അപകടമാണെന്ന് വരുത്താൻ മടേഷ്യയുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ചിരുന്നു. ഫോൺ വിളിക്കുമ്പോൾ പ്രതികരിക്കാത്തതിന്റെ പേരിൽ ഗുപ്തയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞദിവസം കുട്ടികൾ സ്കൂളിൽപോയശേഷം ഇതേവിഷയത്തിൽ വഴക്കുണ്ടായി. ഇതിനിടെയിലാണ് കൊലനടന്നത്. തുടർന്ന് അവിടെനിന്ന് കടന്നുകളഞ്ഞ ഗുപ്തയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
