ചികിത്സയിലിരിക്കെ മലയാളി നഴ്സ് അന്തരിച്ചു; നൊമ്പരമായി സൗമ്യയുടെ വേർപാട്

malayalampress
0 Min Read

ദുബൈ: മലപ്പുറം നിലമ്പൂർ സ്വദേശിയായ നഴ്‌സ് ദുബായിൽ ചികിത്സയിലിരിക്കെ മരിച്ചു. നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ദുബായ് റാഷിദ് ആശുപത്രിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ദുബായിൽ ജോലിചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!