ചെന്നൈ: തമിഴ്നാട്ടിൽ പുതിയ നിക്ഷേപങ്ങൾ കണ്ടെത്താൻ ലണ്ടനിലെത്തിയ മുഖ്യമന്ത്രി സി.ജോസഫ് വിജയ് 12,300 കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. 10,000 പേർക്കു പുതുതായി ജോലി ലഭിക്കുമെന്നും അറിയിച്ചു.
വാഹന ഘടകങ്ങൾ നിർമിക്കുന്ന സംവർധന മദേഴ്സൺ ഇന്റർനാഷനൽ ലിമിറ്റഡ് 11,000 കോടി രൂപ നിക്ഷേപിക്കും. ചെന്നൈയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജിസിസി) സ്ഥാപിക്കുന്നതിന് ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിയുമായി 1000 കോടി രൂപയുടെ ധാരണാപത്രത്തിലാണ് ഒപ്പിട്ടത്.
എംബഡഡ് സിസ്റ്റംസ്, ഇലക്ട്രിഫിക്കേഷൻ, ഇൻഡസ്ട്രിയൽ ഡിജിറ്റൈസേഷൻ എന്നീ മേഖലയിൽ സ്വീഡിഷ് കമ്പനിയായ സിഗ്മ ടെക്നോളജി ഗ്രൂപ്പ് സഹകരിക്കുമെന്ന് അറിയിച്ചു. ഇലക്ട്രിക്കൽ ഉപകരണ നിർമാണ മേഖലയിൽ വിൽസൻ പവർ സൊല്യൂഷൻ 300 കോടി രൂപ നിക്ഷേപിക്കും.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
