കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര് മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍ അറിയിച്ചു. റസുവ ജില്ലയില്‍ ചൈനയുമായുള്ള അതിര്‍ത്തി മേഖലയിലാണ് പ്രളയം.
41 നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. പ്രളയത്തിന് പിന്നാലെ ബിഹാറിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം.
പ്രളയത്തില്‍ വെള്ളത്തിലകപ്പെട്ടവരെയും കാണാതായവരെയും പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനദൗത്യം തുടരുകയാണെന്ന് നേപ്പാള്‍ ആര്‍മി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാള്‍ ആര്‍മി, പൊലീസ് സേന തുടങ്ങിയവര്‍ സജീവമായി രംഗത്തുണ്ടെന്നും അധികം വൈകാതെ ദൗത്യം പൂര്‍ത്തീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
