ഒമാനുമായി താത്കാലിക ഗതാഗത കരാറുണ്ടെങ്കിലും ഹോര്‍മുസ് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല: ഇറാന്‍

News Desk
1 Min Read

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഒമാനുമായി താത്കാലിക ഗതാഗത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ലെന്ന് ഇറാന്‍. ജലപാത പൂര്‍ണമായി തുറക്കുന്നതിനു മുമ്പ് ധാരണാപത്ര പ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ പാലിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി ആവശ്യപ്പെട്ടു.

ഹോര്‍മുസിലെ അന്താരാഷ്ട്ര ജലപാതകളില്‍ നിന്ന് മൈനുകളെല്ലാം നീക്കം ചെയ്ത് നിര്‍വീര്യമാക്കിയതായും പുതിയവ നിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ഇറാനിയന്‍ കപ്പലുകളെ നശിപ്പിക്കുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സമീപകാല ഉപരോധങ്ങള്‍ക്ക് പിന്നാലെ തെഹ്റാന്റെ ശേഷിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ തടയുക, ത്വരിതഗതിയിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നിവയിലൂടെ ഇറാനില്‍ നിന്നുള്ള ദീര്‍ഘകാല ഭീഷണി അവസാനിപ്പിക്കുമെന്ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ‘അല്‍ ജസീറ’യോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്‌റാഈല്‍ ലംഘിക്കുന്നത് തുടരുകയാണ്. ഇന്നലെ ഗസയിലുടനീളം നടന്ന ആക്രമണങ്ങളില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!