ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. തീപിടിത്തത്തെതുടര്‍ന്ന് 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
വാര്‍ഡിലുണ്ടായിരുന്ന 16 നവജാതശിശുക്കളില്‍ 15 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിലെ മൂന്നാംനിലയിലാണ് അപകടമുണ്ടായത്. തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിലെ ചില്ലുകള്‍ പൊട്ടിച്ചാണ് അഗ്നിശമനസേന അകത്തുകടന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലവില്‍ തീയണച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
