ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ   

News Desk
1 Min Read

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്‌ലാമാണ് (34) അറസ്റ്റിലായത്.

വിൽപ്പനയ്ക്കായി ഹെറോയിനുമായി വല്ലത്ത് നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാൾ കുറച്ചുനാളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

പട്ടാമ്പിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി. ബസിലാണ് വല്ലത്ത് എത്തിയതെന്നും ഇയാൾ പറഞ്ഞു. പ്രതിക്ക് ലഹരിമരുന്ന് നൽകിയവരെയും ഇയാളിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, നർകോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനു കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്‌ഐമാരായ എം.വി. അരുൺ ദേവ്, മാർട്ടിൻ ജോസഫ്, വിഷ്ണു മുരളി, എ.എൽ. അർജുൻ, എഎസ്‌ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ. അഫ്‌സൽ, ബെന്നി ഐസക്ക്, സിപിഒമാരായ റോബിൻ ജോയ്, സിബിൻ സണ്ണി, ഫാസിൽ, സന്ധ്യ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!