റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു 

malayalampress
1 Min Read
  • നാട്ടിൽ പോകുന്നതിന്റെ തൊട്ടു മുമ്പാണ് സംഭവം.
  • പ്രവാസികൾ നിർബന്ധമായും ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കണം

റിയാദ്: റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ പോകാനിരിക്കെയാണ് മലയാളിക്ക് ഈ ദുർഗതി. വാഹനം നിർത്തി സാധനം വാങ്ങാൻ കടയിൽ പോയി തിരിച്ചു വരുമ്പോഴേക്കും കവർച്ചക്കാർ കാർ ചില്ല് തകർത്ത് സാധനങ്ങൾ കൊണ്ട് പോയിരുന്നു.

റിയാദ് അസീസിയയിൽ വെച്ചാണ് സംഭവം. അസീസിയയിൽ നിർത്തി കടയില്‍ നിന്നും സാധനങ്ങൾ വാങ്ങി വന്നപ്പോഴേക്കും കാറിന്റെ ഗ്ലാസ് പൊട്ടിച്ച് കവർച്ചക്കാർ സാധനങ്ങൾ കവരുകയായിരുന്നു. കാറിലുണ്ടായിരുന്ന ലാപ്ടോപ്പ്, രണ്ടായിരത്തോളം റിയാൽ. ATM കാർഡ് എന്നിവ നഷ്ടപ്പെട്ടു.

സംഭവം ശ്രദ്ധയിൽ പെട്ടതോടെ പോലീസിൽ പരാതി നൽകി. പോലീസ് എത്തി ഇഖാമ കോപ്പിയും ഇസ്തിമാറയും ഫോട്ടോ എടുത്ത് പോയി. എന്നാൽ, തുടർ നടപടികളെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.

വിലപിടിപ്പുള്ള സാധനങ്ങൾ കാറിൽ വെച്ച് പുറത്തിറങ്ങുന്നവർ ഏറെ ശ്രദ്ധിൽകാനുണ്ടെന്ന് ഈ സംഭവം പ്രവാസികളെ ഉണർത്തുന്നു. ഒറ്റപെട്ട സ്ഥലങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കരിക്കുന്നത് ഒഴിവാക്കുന്നതും പുറത്തിറങ്ങുന്നതും ലാപ്ടോപ്, പഴ്സ്, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ബാഗ് എന്നിവ വാഹനങ്ങളിൽ പുറത്തേക്ക് കാണുന്ന വിധത്തിൽ വെക്കാനും പാടില്ല. മാത്രല്ല, വാഹനങ്ങൾ ഒരിക്കലും ലോക്ക് ചെയ്യാതെ പുറത്തിറങ്ങുകയോ സ്റ്റാർറ്റിംഗിൽ ഇട്ട് പുറത്തിറങ്ങുകയോ ചെയ്യരുതെന്നും ശ്രദ്ധിക്കേണ്ടതാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article