മദ്യലഹരിയിലെത്തിയ മകന്റെ മർദനം; കോഴിക്കോട് വെള്ളിപറമ്പിൽ അച്ഛന് ദാരുണാന്ത്യം

News Desk
0 Min Read

കോഴിക്കോട്: വെള്ളിപറമ്പിൽ മകന്റെ മർദനമേറ്റ് 66കാരനായ അച്ഛൻ മരിച്ചു. മക്കിനിയാട്ട് ശശിധരനാണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിരാമിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 1.45ഓടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന അഭിരാം ഇതിനിടെ ശശിധരന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ ശശിധരനെ സമീപവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിരാം ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ശശിധരന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article