പ്രണയം നടിച്ച് 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ചു; പ്രതി പിടിയില്‍

News Desk
1 Min Read

കണ്ണൂര്‍: പ്രണയം നടിച്ച് 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശി കെ വി അനുരാജാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ വീട്ടിലെത്തി പീഡിപ്പിച്ചത്. വിദ്യാര്‍ഥിനികളുടെ നഗ്‌നദൃശ്യങ്ങളും പകര്‍ത്തുകയും ചെയ്യ്തു. ആദ്യം ഒരു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പരിചയപ്പെട്ടത്.

പിന്നീട് ഈ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരിയുമായി പരിചയത്തിലായി. തുടര്‍ന്ന് വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ഇയാള്‍ പോത്തന്‍കോട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. ശേഷം രാത്രി വീട്ടുകാര്‍ ഉറങ്ങിയപ്പോഴാണ് പ്രതി പോയത്.

സംഭവത്തിന് ശേഷം ഇയാള്‍ രണ്ട് കുട്ടികളുടെയും ഇന്‍സ്റ്റഗ്രാം ഐഡി ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ആദ്യത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ വിവരവും പുറത്തിറഞ്ഞത്.പ്രതിക്കെതിരെ രണ്ട് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തന്‍കോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!