കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്.
വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന് ആണ്. പിന്നാലെ നിരവധി പേര് പരാതി നല്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
