ലണ്ടൻ: ബ്രിട്ടനിലെ യുഎസ് വ്യോമത്താവളത്തിൽനിന്നു വിമാനങ്ങൾ മാറ്റി. ഇറാന്റെ ആക്രമണഭീഷണിയെത്തുടർന്നാണു തിങ്കളാഴ്ച കിഴക്കൻ ഇംഗ്ലണ്ടിലെ മിൽഡൻഹോൾ വ്യോമത്താവളത്തിൽനിന്നു വിമാനങ്ങൾ മാറ്റിയതെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
യുഎസ് വ്യോമസേന ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന 2 കൂറ്റൻ ടാങ്കറുകൾ ജർമനിയിലേക്കാണു മാറ്റിയത്. ശേഷിക്കുന്നവ യൂറോപ്പിലെ മറ്റ് യുഎസ് താവളങ്ങളിലേക്കും മാറ്റിയെന്നാണു റിപ്പോർട്ട്. യൂറോപ്പ് മേഖലയിൽ യുഎസ് വ്യോമസേനയ്ക്ക് ഇന്ധനം നിറയ്ക്കാനുള്ള സ്ഥിരം കേന്ദ്രമാണ് മിൽഡൻഹോൾ വ്യോമത്താവളം.
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്X/RAFMildenhall ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
