റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു 

malayalampress
2 Min Read

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു

ധാക: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ  വൻ തീപിടുത്തം. അപകടത്തിൽ 16 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ട്.  സോഫ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം

പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com

സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലെ അൽ-ഷിഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂസ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സോഫ ഫാക്ടറിയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിയോടെ തീപിടുത്തമുണ്ടായത്. ഇത് വരെ ഇത് സംബന്ധിച്ച് സഊദി ഔഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. തീ പിടുത്തം ഉണ്ടാകാനും മരണങ്ങൾ കൂടാനും ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമല്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

റിയാദിലെ ബംഗ്ലാദേശ് എംബസിയിലെ ഉദ്യോഗസ്ഥർ ആവശ്യമായ നടപടിക്രമങ്ങളിൽ സഊദി അധികൃതരുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും എംബസി പ്രവർത്തിക്കുന്നു.

തുടർ നടപടികൾക്കായി ബംഗ്ലാദേശിലെ പ്രവാസികളുടെ ക്ഷേമ, വിദേശ തൊഴിൽ മന്ത്രി ആരിഫുൽ ഹഖ് ചൗധരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ദുഃഖിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായവും നഷ്ടപരിഹാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി ആരിഫുൽ ഹഖ് ചൗധരിയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളികൾക്കുള്ള ഏറ്റവും വലിയ വിദേശ രാജ്യമാണ് സഊദി അറേബ്യ, ഏകദേശം 3.5 ദശലക്ഷം ബംഗ്ലാദേശികൾ സഊദി യിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഇവരുടെ സംഭാവന പ്രധാനമാണ്. കഴിഞ്ഞ വർഷം സഊദി അറേബ്യയിലെ ബംഗ്ലാദേശി തൊഴിലാളികൾ 2.7 ബില്യൺ ഡോളറിലധികം നാട്ടിലേക്ക് അയച്ചതായാണ് കണക്കുകൾ.

വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം

പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article