ഈ ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി ആകില്ല: സെപ്റ്റംബറിൽ രാജ്യവ്യാപക പര്യടനം നടത്താൻ സിജെപി

News Desk
1 Min Read

ന്യൂഡൽഹി: ഈ ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി ആകാനില്ലെന്ന് വ്യക്തമാക്കി സിജെപി. അതേസമയം മതനിരപേക്ഷ കൂട്ടായ്മയായി തുടരാനും സിജെപി തീരുമാനിച്ചിട്ടുണ്ട്. സംഘടന വിപൂലീകരിക്കാനും അതിനായി സിജെപിയുടെ വെബ്സൈറ്റ് വഴി അം​ഗത്വം എടുക്കാനുള്ള QR കോഡും പങ്ക് വെച്ചിട്ടുണ്ട്. സിജെപി ഫണ്ട് ശേഖരണം നടത്തില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെപ്റ്റംബർ മുതൽ രാജ്യവ്യാപക പര്യടനം നടത്താനും സിജെപി തീരുമാനിച്ചിട്ടുണ്ട്. ‘ക്യാ ബോൽത്തി പബ്ലിക്’ എന്ന പേരിലാണ് രാജ്യവ്യാപക ക്യാംപെയ്ൻ സംഘടിപ്പിക്കുക. രാജ്യത്തെ എല്ലാ കൂട്ടായ്മകളെയും ഒപ്പം ചേർക്കുമെന്നും സിജെപി വ്യക്തമാക്കി. അഭിജീത് ദീപ്കെയെ സിജെപിയുടെ നാഷണൽ കൺവീനറായും സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോ-കൺവീനർമാരായും നിയോ​ഗിച്ചിട്ടുണ്ട്. രാജ്യത്ത് അഞ്ച് സോണുകളായി പ്രവർത്തിക്കുമെന്നും എല്ലാ സോണുകളിലും കൺവീനർമാർ ഉണ്ടാകുമെന്നും സിജെപി വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article